കൊച്ചി: ബ്ലോക്ക് ചെയിൻ കോഴ്‌സുകൾ കേരളത്തിൽ നടത്താൻ സ്‌കിൽമാപ്പ് ട്രെയിനിംഗ് ആൻഡ് സർവീസസും പൂനെയിലെ ഇന്ത്യൻ ബ്ലോക്ക് ചെയിൻ ഇൻസ്റ്റിറ്റ്യൂട്ടും ധാരണാപത്രം ഒപ്പുവെച്ചു. ഹൈപ്പർ ലെഡ്‌ജർ, എഥേറിയം തുടങ്ങി ബ്ലോക്ക് ചെയിൻ സാങ്കേതിക മേഖലയിൽ പരിശീലനം നേടിയ ബ്ലോക്ക് ചെയിൻ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
തുടക്കക്കാർ മുതൽ പ്രൊഫഷണൽ ഡെവലപ്പർ വരെയുള്ളവർക്ക് അനുയോജ്യമായാണ് കോഴ്‌സുകളുടെ രൂപകല്പന. ബ്ലോക്ക് ചെയിൻ എക്‌സിക്യുട്ടീവ്, കൺസൾട്ടന്റ്, ഡെവലപ്പർ, അഡ്മിനിസ്‌ട്രേറ്റർ, ആർക്കിടെക്ട് എന്നിങ്ങനെയാണ് കോഴ്‌സുകൾ. വിവരങ്ങൾക്ക് www.skillmap.in