കാലടി: കനത്ത കാറ്റിലും മഴയിലും കൂലച്ച വാഴകൾ ഒടിഞ്ഞു നശിച്ചു. കുറ്റിലക്കര അൻമുറ വീട്ടിൽ കൊച്ചാഗസ്തിയുടെ വാഴകളാണ് ഒടിഞ്ഞത്. കുലച്ച വാഴയിൽ 150 ഓളം വാഴകൾ കഴിഞ്ഞ രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഒടിഞ്ഞു. പാകമായാൽ 15 മുതൽ 20 കിലോ വരെ തൂക്കം വരുന്ന വാഴയാണ് ഒടിത്തത്. കൊച്ചാഗസ്തി പല തവണ മികച്ച കർഷകനുള്ള പഞ്ചായത്ത്, കാർഷിക ബാങ്ക് അവാർഡ് നേടിയിട്ടുണ്ട് .