കുറുപ്പംപടി : ശ്രീ നാരായണ ഗുരുദേവന്റെ 93-ാം -മത് മഹാസമാധി ആചരണം കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് എസ്.എ. ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണന്റെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന സമ്മേളനത്തിൽ സോപാനത്തിന്റെ സമർപ്പണം നടക്കും . കൺവീനർ സജീത്‌ നാരായണൻ , എം.എ .രാജു , ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് ബിജു കർണ്ണൻ ,അമ്മിണി കർണ്ണൻ വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.രാവിലെ മുതൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ടി.വി ഷിബുശാന്തി നേതൃത്വം നൽകും.