nda

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ എറണാകുളം നിയോജകമണ്ഡലം പ്രഥമ യോഗം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാറിനെ എൻ.ഡി.എ എറണാകുളം മണ്ഡലം ചെയർമാനായും ജനറൽ കൺവീനറായി ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരനെയും തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിനേശ് കർത്ത, ശിവസേന മണ്ഡലം പ്രസിഡന്റ് സുധീർ ഗോപി, ലോക് ജനശക്തി പാർട്ടി മണ്ഡലം പ്രസിഡന്റ് ജോജോ എന്നിവരെ വൈസ് ചെയർമാൻമാരായി തീരുമാനിച്ചു. ബി.ജെ.പിമണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, സ്വരാജ് പി.എസ് എന്നിവരാണ് കൺവീനർമാർ.
ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.എസ് സ്വരാജ്, ലോക് ജനശക്തി സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് രാമചന്ദ്രൻ, ശിവസേന മണ്ഡലം പ്രസിഡന്റ് സുധീർ ഗോപി, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി അർജുൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോ. രമേശ് കർത്ത എന്നിവർ പങ്കെടുത്തു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ,ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ രാജേഷ് എന്നിവർ സംസാരിച്ചു.

കോർപ്പറേഷനിലേക്ക് മാർച്ച്

കൊച്ചിൻ കോർപ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വെള്ളക്കെട്ടിനുമെതിരെ എൻ.ഡി.എ യുടെ നേതൃത്വത്തിൽ 28 ന് രാവിലെ 11 ന് കോർപ്പറേഷൻ ഓഫീസിൽ നിന്ന് മാർച്ച് നടത്തും. ബി.ടി.എച്ചിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും.