lab
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് ലാബ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് ലാബ് 24ന് പ്രവർത്തനമാരംഭിക്കും.സ്വകാര്യ മേഖലയിലെ ലാബുകളിൽ ഈടാക്കുന്നതിനേക്കാൾ പകുതി ചെവലവിൽ പരിശോധനകൾ ലഭ്യമാക്കാൻ കഴിയും. ലാബിൽ ഹോർമോൺ അനലൈസർ, ഹെമറ്റോളജി അനലൈസർ, ട്രോപ് ടി അനലൈസർ, എച്ച് ബി എ 1സി അനലൈസർ തുടങ്ങി 25 ലക്ഷം രൂപയുടെ അത്യാധുനിക ലാബ് ഉപകരണങ്ങളാണ് ഉള്ളത്. ആശുപത്രിയിലെ ഫിസിയോ തെറപ്പി യൂണിറ്റും അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് നവീകരിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യ ചികത്സ രംഗത്തെ എല്ലാ സൗകര്യങ്ങളും രോഗികൾക്ക് കിട്ടുന്ന സൂപ്രർസ് പെഷ്യാലിറ്റി ആശുപത്രിയുടെ നിലയിലേക്ക് ഉയർന്നതായി നഗരസഭ ചെയർപഴ്സൻ ഉഷ ശശിധരൻ പറഞ്ഞു.