കൊച്ചി: കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തിയ ആശുപത്രികൾക്ക് ആരോഗ്യസംരക്ഷണ സംഘടനയായ കൺസോർഷ്യം ഒഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ പുരസ്‌കാരം കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് ലഭിച്ചു.കൊവിഡ് കാലത്ത് ജീവനക്കാർക്ക് ജോലിസ്ഥലത്തെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം. അമൃതക്ക് പുറമെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ (ചെന്നൈ), രാമയ്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (ബംഗളൂരു) പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (മംഗളൂരു) എന്നിവയും പുരസ്‌കാരങ്ങൾ നേടി.