park

നെട്ടൂർ: ഡോ.അബ്ദുൾ കലാം പാർക്കും പരിസരവും ബി.ജെ.പി ശുചീകരണംനടത്തി. വർഷങ്ങളായി പാർക്ക് കാട് മൂടിക്കിടക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് നടന്ന'സേവാസപ്താഹത്തിന്റെ ഭാഗമായാണ് ബി.ജെ.പി മുപ്പതാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽപാർക്കും വൃത്തിയാക്കിയത്.

പാർക്കിനോട് ചേർന്ന് ഫലവൃക്ഷത്തൈകളും നട്ടു.ബി.ജെ.പി പട്ടികവർഗ്ഗമോർച്ച സംസ്ഥാനസെക്രട്ടറി ടി.കെ.ബാബുചടങ്ങ് ഉദ്ഘാടനംചെയ്തു.ഏരിയാ പ്രസിഡന്റ് വി.ജി.അനിൽകുമാർ,വാർഡ് കൺവീനർ എം.എച്ച്.അഭിലാഷ് എന്നിവർ നേതൃത്വംനൽകി.ബി.ജെ.പി മണ്ഡലം ജന.സെക്രട്ടറി സാംപുന്നക്കൽ,വി.ആർ വിജയകുമാർ , ഒ.എ.വർഗീസ് ഒ.എ, എം.കെ.സുരേഷ് കുമാർ,സുമേഷ് കുമാർ.എം, ഷെറോൺ ചെട്ടിവീട്ടിൽ,കെ.ജി.സുരേന്ദ്രൻ, ശ്രുതിഅഭിലാഷ്,ദീപൻവെളിപറമ്പിൽ, സദാനന്ദൻ എം.എം തുടങ്ങിയവർ പങ്കെടുത്തു.