കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം നാളെ ഉച്ചക്ക് 12 ന് ഓൺലൈൻ ആയി ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു.റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറെ നാളുകളായി മുടങ്ങി കിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എം. എൽ.എ. പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.