കിഴക്കമ്പലം: പെരിങ്ങാല ഐ.സി.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഓൺലൈൻ ഇന്റർ സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.എം. ഷംസു അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ് അംഹർ, പി.ടി.എ. പ്രസിഡന്റ് ടി.ബി നാസർ, പി.ആർ സെക്രട്ടറി സക്കരിയ പള്ളിക്കര, ഡെപ്യൂട്ടി എച്ച്.എം പരീത്, പ്രോഗ്രാം കോ ഓർഡിനേ​റ്റർ സുൽഫി സാബിർ എന്നിവർ സംസാരിച്ചു. എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 15 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സംസ്ഥാനത്തു നിന്നും ഗൾഫിൽ നിന്നും ഉൾപ്പെടെ 240 വിദ്യാർത്ഥികൾ പങ്കെടുത്തു.