nda
എൻ.ഡി.എ മൂവാറ്റുപുഴ നിയോജക മണ്ഡലം യോഗം ബി.ജെ.പി ഓഫീസിൽ ബി.ജെ.പി മേഖല സെക്രട്ടറി സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ നിയോജക മണ്ഡലം യോഗം ബി.ജെ.പി ഓഫീസിൽ ബി.ജെ.പി മേഖല സെക്രട്ടറി സി.ജി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ കൺവീനറുമായ എ.ബി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എൻ.ഡി.എ മൂവാറ്റുപുഴ നിയോജക മണ്ഡലം ഭാരവാഹികളായി വി.സി.ഷാബു (ചെയർമാൻ), ഷിജുകുമാർ പി.കെ, റെജി കാപ്യാരിട്ടേൽ( വൈസ് ചെയർമാൻമാർ), ഷൈൻ കെ.കൃഷ്ണൻ( ജനറൽ കൺവീനർ) എ.എസ് .വിജുമോൻ, കെ.പി.തങ്കക്കുട്ടൻ, അരുൺ പി.മോഹൻ, കെ.ബി. സുരേഷ് ,പി.എൻ. പ്രഭ, നിർമല ചന്ദ്രൻ, ജയദേവൻ മാടവന, സുനിൽകുമാർ കൊട്ടുക്കൽ, പി.സി.തങ്കച്ചൻ, എബീഷ് കെ.എസ് ( കൺവീനർമാർ) . എന്നിവരെ തെരഞ്ഞെടുത്തു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുവാനും കേരത്തിലെഎൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും എതിരെ ശക്തമായ സമരങ്ങൾ എൻ.ഡി.എ യുടെ നേതൃത്ത്വത്തിൽ നടത്തുവാനും തീരുമാനിച്ചു.