krishi
കറുകപ്പിള്ളി ത്യാലയക്കുളത്ത് വൈസ് മെൻസ് ക്ലബിന്റെ നേതൃത്യത്തിൽ നെൽകൃഷിക്ക് തുടക്കം കുറിക്കുന്നു

കോലഞ്ചേരി:വൈസ് മെൻസ് ക്ലബിന്റെ നേതൃത്യത്തിൽ നെൽകൃഷിക്ക് തുടക്കമായി.കറുകപ്പിള്ളി ത്യാലയക്കുളത്ത് മൂന്ന് ഏക്കർ പാടശേഖരത്തിലാണ് നെൽകൃഷി .ഉഴവ് യന്ത്റങ്ങളെത്തിച്ച് നിലമൊരുക്കി. തോടുകൾ വൃത്തിയാക്കി നീരൊഴുക്കിനുള്ള തടസങ്ങൾ നീക്കി.പാടശേഖരത്തോട് ചേർന്ന് തന്നെ ഒരേക്കറിൽ പാവൽ ,പടവലം,വെണ്ട,പയറും കൃഷി ചെയ്യാൻ തീരുമാനിച്ചു .പ്രസിഡന്റ് സുജിത് പോളിന്റെ നേതൃത്വത്തിൽ പോൾസൺ പാലക്കാട്ട്,രഞ്ജീത് പോൾ,ബിനോയ്. ടി.ബേബി,ജെയിംസ് പാറക്കാട്ടിൽ,റെജു കെ.പോൾ,ബേബി നെല്ലിപ്പാമ​റ്റം, അനിൽ പൗലോസ്,ജിബി പോൾ,ബിന്ദു രഞ്ജിത്,സിനി സുജിത്,അഞ്ജു ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.