കിഴക്കമ്പലം: പഴങ്ങനാട് ലയൺസ് ക്ലബ് സേവന പദ്ധതികളുടെ ഭാഗമായി നടത്തുന്ന സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം ശനിയാഴ്ച പഴങ്ങനാട് സമരി​റ്റൻ ആശുപത്രി ഓഡി​റ്റോറിയത്തിൽ നടക്കും. നിർദ്ധനരായ പ്രമേഹരോഗികൾ 23 ന് മുമ്പ് അംഗങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം.