manappuram-temple

ആലുവ: ശക്തമായ മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇന്നലെ വൈകിട്ടോടെ പെരിയാർ കരകവിഞ്ഞൊഴുകുകയായിരുന്നു. ഇതേതുടർന്ന് മണപ്പുറത്തെ ക്ഷേത്രത്തിൽ വീണ്ടും വെള്ളം കയറി. പെരിയാർ കരകവിഞ്ഞൊഴുകുന്നതിനും മുമ്പേ ക്ഷേത്രത്തിൽ വെള്ളമെത്തിയിരുന്നു. മണപ്പുറത്തെ ഭൂനിരപ്പിൽ നിന്നും മൂന്നടിയോളം താഴത്താണ് ക്ഷേത്രം. ക്ഷേത്രത്തിനകത്തെ വെള്ളം പെരിയാറിലേക്ക് പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ പൈപ്പ് വഴി തിരികെ വെള്ളം കയറുന്നതാണ് ക്ഷേത്രത്തിൽ ആദ്യമേ വെള്ളമുയരാൻ കാരണം. ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.