പറവൂർ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി മഹാമാരി എന്ന പേരിൽ കവിതാ വീഡിയോ ആൽബം പുറത്തിറക്കി. വഴിക്കുളങ്ങര പ്രോഗ്രസീവ് യൂത്ത് അസോസിയേഷൻ അംഗങ്ങളുടെ ആൽബലമാണ് പുറത്തിറക്കിയത്. എസ്. മണികണ്ഠൻ രചിനയിൽ എസ്. അനിൽകുമാണ് ആലാപനം. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബത്തിന് ഗ്രാഫിക്സ് വിനോദ് കൊപ്പാറയും, ഓർക്കസ്ട്രേഷൻ ശക്തി പറവൂരുമാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, വായനശാല സെക്രട്ടറി എൻ.കെ. മുരളീധരൻ, എസ്. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.