നെടുമ്പാശേരി: ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് ചെങ്ങമനാട് വാണികളേബരം വായനശാല വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അവാർഡ് വിതരണം ചെയ്തു. വായനശാല പ്രസിഡന്റെ കെ.വി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബികോമിന് അഞ്ചാം റാങ്ക് നേടിയ ശരത് ചന്ദ്രനെയും എൽ.എസ്.എസ് സ്‌കോളർഷിപ് ലഭിച്ച ഭുവന സുഭാഷിനെയും അനുമോദിച്ചു. കെ.ജി. രാമകൃഷ്ണപിള്ള, തങ്കമണി അമ്മ, എ.എസ്. ജയകുമാർ, ടി.ഡി. ജയൻ, കെ.ആർ. ഹരിദാസൻ, സി.എസ്. ഹരിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.