പറവൂർ: ശ്രീനാരായണ ഗുരുദേവ സമാധിദിനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും ഉപവാസത്തോടെയും ആചരിക്കും. യൂണിയൻ ആസ്ഥാനത്ത് നടത്തുന്ന പ്രാർത്ഥനയിലും ഉപവാസത്തിലും യൂണിയൻ ഭാരവാഹികളും വനിതാസംഘം പ്രവർത്തകരും പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സമാധിദിനാചാരണം നടക്കും. വീടുകളിലും പ്രാർത്ഥനയും ഉപവാസവും ഉണ്ടാകും.