ആലുവ: ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തായിക്കാട്ടുകര എസ്.എൻ.പുരത്ത് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, രമണൻ ചേലാക്കുന്ന്, വിജയൻ കുളത്തേരി, അപ്പു മണ്ണാഞ്ചേരി, കെ.ആർ. രാജശേഖരൻ ,വിമുക്തഭടന്മാരായ എ.ടി. റാഫോൽ, പൗലോസ് എളക്കുന്നപ്പുഴ, മുതിർന്ന ബി.ജെ.പി പ്രവർത്തകരായായ പി.കെ. ശശി, എം.എ. സുരേന്ദ്രൻ, ബാലകൃഷ്ണൻ തുരത്ത്, എ.വി. ജോർജ്ജ് എന്നിവരെ ആദരിച്ചു. മഹേഷ് കുന്നത്തേരി , പി.സി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.