പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പത് യൂണിയനുകളിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം കുന്നത്തുനാട് യൂണിയൻ ഓഫീസിൽ യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൺവീനർ സജിത്ത് നാരായണൻ സംഘടനാ സന്ദേശം നൽകി. ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്, കേന്ദ്രസമിതി കമ്മറ്റി അംഗമായ കെ.എസ് ഷിനിൽകുമാർ, ശ്യാം പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ തിലകൻ, സൈബർസേന ജില്ല ചെയർമാർ അജേഷ് തട്ടേക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട് സ്വാഗതവും കുന്നത്തുനാട് യൂത്ത് മൂവ്‌മെന്റ് കൺവീനർ അഭിജിത്ത് നന്ദിയും പറഞ്ഞു.