election

തൃക്കാക്കര: ആണോ പെണ്ണോ സ്ഥാനാർത്ഥി​യെന്ന് നി​ശ്ചയം 23,24 തി​യതി​കളി​ൽ. ജില്ലയിലെ 13 നഗര സഭകളിലേക്കുള്ള വനി​താ, പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങൾ നി​ശ്ചയി​ക്കുന്ന നറുക്കെടുപ്പ് എറണാകുളം ടൗൺ ഹാളിലാണ്. 23 ന് നാലും 24 ന് ഒമ്പതും നഗരസഭകളിലേക്കും നറുക്കെടുപ്പ് നടക്കും.കഴിഞ്ഞ തവണ വനിതാ വാർഡായതോടെ മത്സരിക്കാൻ കഴിയാതെ വന്ന പല പ്രമുഖർക്കും നറുക്കെടുപ്പ് കഴിയുന്നതുവരെ ഇക്കുറിയും നെഞ്ചിൽ തീയാണ്. ഇവരി​ൽ പലരും വാർഡുകളി​ൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇക്കുറി പട്ടികജാതി സംവരണ വാർഡാകുമോയെന്ന ആശങ്കയും ഇവരി​ലുണ്ട്. 50 ശതമാനമാണ് വനി​താ സംവരണം. എല്ലാ തി​രഞ്ഞെടുപ്പി​നും നറുക്കെടുപ്പി​ലൂടെയാണ് വനി​താ സംവരണ മണ്ഡലങ്ങൾ നി​ശ്ചയി​ക്കുക.

നറുക്കെടുപ്പ് വി​വരങ്ങൾ


സെപ്തംബർ 23
ആലുവ - 02.30
അങ്കമാലി - 03.15
ഏലൂർ - 04.00
കളമശേരി - 04.15

സെപ്തംബർ 24

കൂത്താട്ടുകുളം - 10.00
കോതമംഗലം - 10.45
മരട് - 11.30
മുവാറ്റുപുഴ - 12.15
നോർത്ത് പറവൂർ - 02.00

പെരുമ്പാവൂർ - 02.45
പിറവം - 03.30
തൃക്കാക്കര - 04.15
തൃപ്പുണിത്തുറ - 05.00