കൊച്ചി: ബൈത്തു സക്കാത്ത് കേരളയുടെ ജില്ലാതല പദ്ധതികളുടെ സഹായവിതരണവും കുടിവെള്ള വിതരണ പദ്ധതി സമർപ്പണവും പാനായിക്കുളത്ത് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ബൈത്തു സക്കാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് ഉമർ പദ്ധതി വിശദീകരിച്ചു.

ഭവനപദ്ധതി, സ്വയംതൊഴിൽ, ചികിത്സാസഹായം, കടബാദ്ധ്യത തുടങ്ങിയ വിഭാഗങ്ങളിൽ 15ലക്ഷം രൂപയുടെ സഹായങ്ങളാണ് വിതരണംചെയ്തത്. ഭൂരഹിതർക്കായി ഭവനപദ്ധതികൾ നടപ്പാക്കുന്നതിന് രണ്ടു വ്യക്തികൾ വാഗ്ദാനംചെയ്ത ഭൂമിയുടെ രേഖകൾ ചടങ്ങിൽ കൈമാറി. കോതമംഗലം അടിവാട് പഞ്ചായത്തിൽ 25 ഉം ആലങ്ങാട് പഞ്ചായത്തിൽ 10 ഉം സെന്റ് സ്ഥലം വീതമാണ് ലഭിച്ചത്.

ചാർട്ടേർഡ് അക്കൗണ്ടന്റ് സി.എച്ച്. അബ്ദുറഹീം, അൽഹുദ പബ്ലിക് സ്‌കൂൾ മാനേജർ സി.എ. അബ്ദുൽ നസീർ, വാർഡ് മെമ്പർ വി.എച്ച്. സിറാജുദ്ദീൻ, വിഷൻ 2026 മാനേജർ സി.എസ്. മജീദ്, തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സദഖത്ത്, ജമാ അത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. അബ്ദുള്ള, ബൈത്തു സക്കാത്ത് ട്രസ്റ്റി കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. ജമാ അത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാദിഖ് അലി സ്വാഗതവും ബൈത്തു സക്കാത് ഏരിയ കോ ഓർഡിനേറ്റർ തൽഹത്ത് നന്ദിയും പറഞ്ഞു.