hospital

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമ്മിച്ച റാമ്പ് നാളെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് എൽദോ എബ്രാഹാം ഉദ്ഘാടനം ചെയ്യും.നവീകരിച്ച ലാബിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ചേർപ്പേഴ്സൺ ഉഷാ ശശിധരൻ നിർവഹിക്കും. രോഗികൾ വെയിലും മഴയുമേറ്റ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശുപത്രി മാനേജ്മെന്റ് റാമ്പ് നിർമ്മിക്കാൻ തയ്യാറായത്.അതേസമയം ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന ഗൈനക്കോളജി ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം, കുട്ടികളുടെ ബ്ലോക്ക് എന്നിവ ഉടൻ പൂർത്തിയാകുമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അറിയിച്ചു. എൻ.ആർ.എച്ചമ്മിൽ നിന്നും 2.6 കോടിരൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തീയേറ്ററും , ലേബർ റൂമും, കുട്ടികളുടെ ബ്ലോക്കും നവീകരിക്കുന്നത്.