അങ്കമാലി: മന്ത്രി കെ .ടി .ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ഈരാളി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ദേവസി മാടൻ, സാജു കോളാട്ടുകുടി, എം വി ജേക്കബ്, ഡേവീസ് മണവാളൻ, രാജു ഡേവീസ്, ബിനോയ് പാറയ്ക്ക എന്നിവർ സംസാരിച്ചു.പ്രതിഷേധക്കാർ മന്ത്രി കെ ടി ജലീലിന്റെ കോലം കത്തിച്ചു.