മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്ക് ഇൗസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ ആരംഭിച്ച നെൽകൃഷിയുടെ നടീൽ ഉദ്ഘാടനം എൽദോ എബ്രാഹാം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എസ്. മുരളി, വാർഡ് മെമ്പർ അബുബക്കർ എന്നിവർ ചേർന്ന് മുൻകാല കർഷകരെ ആദരിച്ചു. സ്വയം സഹായസഹകരണസംഘം പ്രസിഡന്റ് എ.സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ.മൈതീൻ, മാസ്റ്റർ കർഷകൻ പി.പി.ബഷീർ എന്നിവർ സംസാരിച്ചു. ഇൗ സ്റ്ര് മുളവൂലെ 5 കൃഷിക്കാരുടെ 2.17 ഏക്കർ പാടത്താണ് കൃഷിചെയ്യുന്നത്. 4 മാസം കൊണ്ട് വിളവെടുക്കാവുന്ന ഐ.ആർ 5 എന്ന വിത്താണ് കൃഷി ചെയ്യുന്നത്. നെല്ലുൾപ്പടെയുള്ള കാർഷിക വിളയുല്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപരാകുകകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖല നെൽകൃഷി ചെയ്യുന്നത്. പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നവക്കും, മുട്ടകോഴി വളർത്തുന്നവർക്കും ബാങ്ക് വായ്പയുൾപ്പടെയുള്ള സഹായങ്ങൾ നൽകി വരുന്നതായും ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് പറഞ്ഞു.