തൃക്കാക്കര: എസ്.എൻ.ഡി.പി തൃക്കാക്കര സൗത്ത് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽഗുരുദേവ സമാധി ദിനാചരണം നടത്തി. തൃക്കാക്കര എ.സി. പി കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. ശാഖയ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. ടി.യു. ലാലൻ സമാധിദിന പ്രഭാഷണം നടത്തി. ഭാരവാഹികളായ വിനീസ് ചിറക്കപ്പടി, കെ.എൻ. രാജൻ, പ്രവീൺ കെ.ബി, അഭിലാഷ് മാണികുളങ്ങര, സജീഷ് സിദ്ധാർത്ഥൻ, അശോകൻ നെച്ചിക്കാട്ട്, ഷാൽവി ചിറക്കപ്പടി, പ്രശാന്ത് അമ്പാടി, മിനി അനിൽകുമാർ, ലിജി സുരേഷ്, ശിവദാസൻ വള്ളത്തോൾ, സജീവൻ എം എ, ഷാജി എൻ ആർ, രതി ഉദയൻ എന്നിവർ നേതൃത്വം നൽകി.