കൊച്ചി: കർഷകദ്രോഹ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ശ്രീമൂലനഗരത്ത് പാടവരമ്പത്ത് ബിൽ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് അഷ്‌കർ പനയപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധപ്രകടനം അഖിലേന്ത്യ സെക്രട്ടറി അഡ്വ.ജെബി മേത്തർ ഫ്‌ളാഗ് ഒഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, സെക്രട്ടറി ഷിജോ വർഗീസ്, ജില്ലാ ഭാരവാഹികളായ അബ്ദുൾ റഷീദ്, എം.എ ഹാരിസ്, ഷംസുദീൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.