sndp
മാത്തൂർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സമാധി ദിനാചരണം

• എരൂർ മാത്തൂർ ശാഖ

തൃപ്പൂണിത്തുറ: എരൂർ മാത്തൂർ 5515 നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുമണ്ഡപത്തിൽ നടന്ന സമാധി ദിനാചരണത്തിന് ശാഖാ പ്രസിഡൻ്റ് ഷൈൽ കുമാർ ഭദ്രദീപം തെളിച്ചു. ഭാരവാഹികളായ മുകുന്ദൻ തറയിൽ, ദിലീപ് തൈക്കാട്ട്, പ്രദീപ്, കൃഷ്ണകുമാർ, ശ്രീമോൻ തുടങ്ങിയവർ പങ്കെടുത്തു.

• ഉദയംപേരൂർ ശാഖ

ഉദയംപേരൂർ ശ്രീ നാരായണ വിജയ സമാജം 1084 എസ്.എൻ.ഡി.ശാഖാ യോഗത്തിൽ സമാധി ദിനാചരണത്തോടനുബന്ധിച്ചു നടന്ന ഉപവാസം ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജിനുരാജ്, പി.സി ബിബിൻ, ജി.എസ് അശോകൻ, സൂരജ് വല്ലൂർ,രാജി സുനിൽ എന്നിവർ പങ്കെടുത്തു.ക്ഷേത്രം ശാന്തി ഷാജി മുഖ്യ കാർമ്മികത്വം വഹിച്ചു.