കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഗുരുദേവന്റെ 93-ാമത് മഹാസമാധി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിച്ചു.
ക്ഷേത്രം തന്ത്രി നിമേഷ് തന്ത്രി, മേൽശാന്തി ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
യൂണിയൻ പ്രസിഡന്റ് അജിനാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി വാസു, കൗൺസിലർമാരായ ടി.ജി. അനി, എം.വി.രാജീവ്, പി.വി.വിജിയൻ, വനിതാ സംഘം സെക്രട്ടറി മിനി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിയന് കീഴിലുള്ള 26 ശാഖകളിലും മുഴുവൻ ഗുരുദേവ ഭവനങ്ങളിലും നടന്ന ചടങ്ങുകൾക്ക് ശാഖാ യോഗം നേതാക്കൾ നേതൃത്വം നൽകി. കരിങ്ങഴ ശാഖയിൽ ശാഖാ പ്രസിഡന്റ് കെ.ഇ രാമകൃഷ്ണൻ, സെക്രട്ടറി എം.ബി തിലകൻ, പിണ്ടിമന ശാഖയിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് സി.എസ് രവീന്ദ്രൻ, സെക്രട്ടറി.എം.കെ.കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് എം.കെ.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.