കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി എറണാകുളം ജില്ലാ സമ്മേളനത്തിന്റ ഭാഗമായി 'ഗാന്ധിജിയും ഗ്രാമസ്വരാജും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.എസ്. അടൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. എഡ്വേർഡ് എടേഴത്ത് മോഡറേറ്ററായിരുന്നു. ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ സ്വാഗതവും സനിൽ പി. തോമസ് നന്ദിയും പറഞ്ഞു.