കൊച്ചി: ബി.ജെ.പി ഒ.ബി.സി. മോർച്ച എറണാകുളം മണ്ഡലം കമ്മിറ്റി ശ്രീനാരായണഗുരുസമാധി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ഒ.ബി.സി. മോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ്. എം. എസ്. കൃഷ്ണലാൽ അദ്ധ്യക്ഷത വഹിച്ചു.
ഒ.ബി.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി.സുദീപ്,
മുഖ്യപ്രഭാഷണം നടത്തി. മട്ടാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് കെ.വിശ്വനാഥൻ, ജില്ലാസമിതി അംഗം സി.എ.സജീവൻ, ഒ.ബി.സി. മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.വി.സജീവൻ, യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗം
ആർ.അരവിന്ദ്, സൈനിക സെൽ ജില്ലാ കൺവീനർ വി.ജി.പ്രസാദ് ജില്ലാ ഓഫീസ് സെക്രട്ടറി പി.കെ.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.