ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 93 - മത് മഹാസമാധി ദിനം ആലുവ യൂണിയൻ പരിധിയിലെ എല്ലാ ഭവനങ്ങളിലും ആചരിച്ചു. കൂടാതെ കൊവിഡ് മാനദണ്ഡം പാലിച്ച് ശാഖ കേന്ദ്രങ്ങളിലും ലളിതമായ ചടങ്ങുകൾ നടന്നു. ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം ശ്രീനാരായണ ഗിരി വാത്മീകികുന്നിലെ ശിലയിൽ എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമച്ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, പി.പി. സനകൻ, സജീവൻ ഇടച്ചിറ,സുനീഷ് പട്ടേരിപ്പുറം, കെ.ജി. ജഗൽകുമാർ, എം.കെ. രാജീവ്, എം.കെ. ഗിരീഷ്, കെ.വി. കുമാരൻ, പി.പി. സുരേഷ്, ഹരിലാൽ എന്നിവർ പങ്കെടുത്തു.
പഴങ്ങനാട് ശാഖയിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമാധി സന്ദേശം നൽകി. കുടുംബാഗങ്ങൾക്ക് സാനിറ്റൈസറും മാസ്ക് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പള്ളിലാംകര ശാഖയിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ സമാധി സന്ദേശം നൽകി. മുൻ യൂണിയൻ സെക്രട്ടറി കെ.എൻ. ദിവാകരൻ, ബോർഡ് മെമ്പർ ടി.എസ്. അരുൺ, യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, കെ.ആർ. ബൈജു, ജിതേന്ദ്രൻ, ശശികുമാർ, രജ്ജിനി സതീശൻ എന്നിവർ സംസാരിച്ചു.
പട്ടേരിപ്പുറം ശാഖയിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, മുൻ ഭാരവാഹികളായ കെ.ആർ. അജിത്ത്, പി.എൻ. ഗോപൻ, ടി. ഉണ്ണികൃഷ്ണൻ, പി.കെ. ശ്രീകുമാർ, വേണുഗോപാൽ, ഇ.കെ. ഷാജി, ഓമന സനിലൻ, ബിനു സുധീഷ്, സുധീഷ് പട്ടേരിപ്പുറം, എൻ.യു. മണി എന്നിവർ സംബന്ധിച്ചു. മഹാസമാധി പൂജക്ക് മുൻ ശാഖ പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ മുഖ്യകാർമ്മികത്വം വഹിച്ചു.
നോർത്ത് മുപ്പത്തടം ശാഖയിൽ സെക്രട്ടറി എം.കെ. സുഭാഷണൻ, വൈസ് പ്രസിഡന്റ് എം.ആർ. രാജൻ, വനിതാ സംഘം മേഖല കൺവീനർ സജിത സുഭാഷ്, ഇന്ദിരാ ശശി, പി.ആർ. അംശപ്പൻ എന്നിവർ നേതൃത്വം നല്കി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ എന്നിവർ സമാധി സന്ദേശം നല്കി. മേയ്ക്കാട് ശാഖയിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ സമാധി സന്ദേശം നൽകി. യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, ശാഖ പ്രസിഡന്റ് കെ. ജയപ്രകാശ്, സെക്രട്ടറി എം.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.