കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരവും, ഒപ്പു ശേഖരണവും നടത്തി. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം വി.എൻ വിജയൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എ ശശി അദ്ധ്യക്ഷനായി. സി.എം മോഹനൻ, മുരളി കോയിക്കര, പി.സി കൃഷ്ണൻ, പി.കെ ഷിബു തുടങ്ങിയവർ സംസാരിച്ചു