cherai
ചെറായി ഗൗരീശ്വരക്ഷേത്രം ഗുരുമണ്ഡപത്തിൽ മേൽശാന്തി എം ജി രാമചന്ദ്രന്റെ കാർമ്മികത്വത്തിൽ ഗുരുപൂജ നടക്കുന്നു

വൈപ്പിൻ: ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ചെറായി വി.വി സഭയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണനഗറിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജയും പ്രാർത്ഥനയോടെയും ആചരിച്ചു. മേൽശാന്തി എം.ജി രാമചന്ദ്രൻ കാർമ്മികത്വം വഹിച്ചു. സെക്രട്ടറി എ.എ മുരുകാനന്ദൻ , ദേവസ്വം മാനേജർ ഗോപി, പി.ജി നാരായണൻകുട്ടി, കെ.വി ചേന്നപ്പൻ എന്നിവർ നേതൃത്വം നൽകി.

ഞാറക്കൽ ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരത്തിൽ രാവിലെ നടന്ന ഗുരുപൂജക്ക് സെക്രട്ടറി സി.കെ സോജൻ നേതൃത്വം നൽകി. എടവനക്കാട് നോർത്ത് എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ ഗുരുപൂജയും വൈകീട്ട് ദീപകാഴ്ചയും നടത്തി. സെക്രട്ടറി വി.സി ഷാജി നേതൃത്വം നൽകി. ചെറായി കൂവപ്പറമ്പിൽ ഗുരുദേവതീർഥം ക്ഷേത്രത്തിൽ രക്ഷാധികാരി അമ്മിണി നടേശന്റെ നേതൃത്വത്തിൽ രവിലെ ഗുരുപൂജയും വൈകീട്ട് ദീപക്കാഴ്ചയും നടത്തി.