കൊച്ചി: വിവിധ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ബി.ജെ.പി ന്യൂനപക്ഷമോർച്ച പ്രവർത്തനം ശക്തമാക്കാൻ ജില്ല നേതൃയോഗം തീരുമാനിച്ചു. പൈനാപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു മൂവാറ്റുപുഴയിൽ ഏകദിന ഉപവാസവും തീരദേശ നിവാസികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരമായ പരിഹാരം ഉണ്ടാക്കുന്നതിന് ചെല്ലാനം മേഖലയിൽ ഏകദിന പദയാത്രയും നടത്തും. സ്വർണ കള്ളക്കടത്ത് കേസിൽ കെ.ടി ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എറണാകുളം നഗരത്തിൽ കുറ്റവിചാരണ നടത്തുന്നതിനും തീരുമാനിച്ചു.

നേതൃയോഗം സംസ്ഥാന ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.എൽ. ജെയിംസ് അദ്ധ്യക്ഷതവഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷൈജു പ്രസംഗിച്ചു. മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു ആൻറണി സ്വാഗതവും ബിജു ഹസൻ നന്ദിയും പറഞ്ഞു.