കിഴക്കമ്പലം: കിഴക്കമ്പലത്തെ സപ്ലൈകോ മാർക്കറ്റിന്റെ പ്രവർത്തന സമയത്തച്ചൊല്ലി ഉപഭോക്താക്കളിൽ വ്യാപക പ്രതിഷേധം. രാവിലെ 10 ന് തുറക്കുന്ന സപ്ലൈകോ മാർക്കറ്റ് വൈകീട്ട് 5 നു മുമ്പേ അടക്കുകയാണ്. ഇതോടെ വൈകീട്ട് നിത്യോപയോഗ സാധനങ്ങൾ കഴിയുന്നില്ല. സർക്കാർ സംവിധാനമായതിനാൽ വിലക്കുറവും ഗുണമേന്മയും പ്രതീക്ഷിച്ചാണ് കൂടുതൽ പേരും സപ്ലൈക്കോയിൽ എത്തുന്നത്. എന്നാൽ വൈകീട്ടോടെ വിവിധ മേഖലകളിൽ നിന്നും ജോലി കഴിഞ്ഞെത്തുന്ന സാധാരണക്കാരയവർക്ക് ഇവിടെ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങനാകാത്ത സ്ഥിതിയാണ്. ഇക്കാര്യം സപ്ലൈകോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. രാവിലെ 8 മുതൽ വൈകീട്ട് 7 മണി വരെയെങ്കിലും തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.