അങ്കമാലി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസുകാർക്ക് ഫെയ്‌സ് ഷീൽഡും മാസ്‌കുകളും വിതരണം ചെയ്തു.അങ്കമാലി സർക്കിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കമാലി പൊലീസ് സ്റ്റേഷനിലെ പൊലിസുകാർക്ക് നൽകിയ ഷീൽഡും ,മസ്‌കും ഇൻസ്‌പെക്ടർ സോണി മത്തായി ഏറ്റുവാങ്ങി. എസ്. ഐ. മാരായ സൂഫി, ആൻസി,അസോസിയേഷൻ ഭാരവാഹികളായ എൻ . സി.ചാക്കോ, ടി.കെ. തോമസ്, പി.വി. തരിയൻ ,പി.ഡി ജോർജ്ജ് ,വർഗീസ്,സേവ്യർ എന്നിവർ പങ്കെടുത്തു .