mn-venkideswaran
സേവാഭാരതി അങ്കമാലി വാർഷിക സമ്മേളനം പാറക്കടവ് സുകർമ്മ വികാസ് കേന്ദ്ര ചെയർമാൻ ഡോ: എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: സേവാഭാരതി അങ്കമാലിയുടെ വാർഷിക സമ്മേളനം പാറക്കടവ് സുകർമ്മ വികാസ് കേന്ദ്രയിൽ ചെയർമാൻ ഡോ: എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേജർ ഡോ: ജ്യോതിഷ് ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്തീയ സഹ സേവാപ്രമുഖ് എം.സി. വത്സൻ സേവാസന്ദേശം നൽകി.

കുസാറ്റിൽ നിന്നും എം.എസ്.സി മീറ്റിരിയോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹിന്ദിയ ഷാബുവിനെ അനുമോദിച്ചു. ജില്ലാ സംഘടന സെക്രട്ടറി പി. മണികണ്ഠൻ, കുഞ്ഞിരാമൻ പുതുശേരി, കെ.വി സഞ്ജീവ്, ഇ.കെ. കിരൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹകളായി ഡോ: ജ്യോതിഷ് ആർ നായർ (പ്രസിഡന്റ്), സി.ആർ. സുധാകരൻ (ജനറൽ സെക്രട്ടറി), കെ.എൻ. കൃഷ്ണൻ നമ്പീശൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. രാജശ്രീ നാരായണൻ, വി.കെ. വിജയൻ, എ.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.