മൂവാറ്റുപുഴ: സ്വർണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നും, സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർക്കെതിരെ പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി. കാവുംപടി പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് ടൗൺ ചുറ്റി പൊലീസ് സ്റ്റേഷൻ സമീപം എത്തിയപ്പോൾ പൊലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചത് സംഘകർഷത്തിനു ഇടയാക്കിയെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ ഇടപെട്ട് ശാന്തരക്കി. തുടർന്ന് നടന്ന ധർണ ഡി .കെ .റ്റി. എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉൽഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ .പി. സി. സി സെക്രട്ടറി കെ .എം. സലീം, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി. പി .എൽദോസ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ .കെ .എ അബിദ് അലി, മുഹമ്മദ് റഫീഖ്, ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്, തുടങ്ങിയവർ സംസാരിച്ചു.