praveen

അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പിൽ ലോറിക്കുപിന്നിൽ ബൈക്കിടിച്ചു ബൈക്കുയാത്രക്കാരൻ മരിച്ചു. പട്ടാമ്പി പുലാശേരി കൊപ്പംപറമ്പിയത്ത് സുന്ദരന്റെയും പ്രേമലീലയുടെയും മകൻ പ്രവീണാണ് (28) മരിച്ചത്. കരയാംപറമ്പ് സെന്റ് ജോർജ് പള്ളിക്കു മുന്നിൽ ഇന്നലെ പത്തോടെ ആയിരുന്നു അപകടം. ലോറിയും ബൈക്കും അങ്കമാലി ഭാഗത്തേക്കു വരികയായിരുന്നു. കരയാംപറമ്പ് സിഗ്‌നലിൽ ലോറി നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. എറണാകുളത്തെ ഒരു കമ്പനിയിൽ ഇന്റീരിയർ ഡിസൈനറായ പ്രവീൺ വീട്ടിൽനിന്നു ജോലി സ്ഥലത്തേക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. ഭാര്യ: ഹരീഷ്മ.