upavasam-sndp-paravur

പറവൂർ: ശ്രീനാരായണ ഗുരുദേവ സമാധിദിനം എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും ഉപവാസത്തോടെയും ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് നടത്തുന്ന പ്രാർത്ഥനയിലും ഉപവാസത്തിലും യൂണിയൻ സെക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, ടി.എം. ദിലീപ്, വി.എം. നാഗേഷ്, കെ.ബി. സുഭാഷ്, ശാഖാ ഭാരവാഹികളായ ഇ.പി. ശശീധരൻ, ടി.എസ്. ജയൻ, ഗോപാലകൃഷ്ണൻ, പി.ബി. ജോഷി തുടങ്ങിയവും വനിതാസംഘം പ്രവർത്തകരും പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സമാധിദിനാചാരണം നടന്നു. വീടുകളിലും പ്രാർത്ഥനയും ഉപവാസവും ഉണ്ടായി.