sndp
ഗുരുസ്മരണ

കളമശേരി: ഏലൂർ സൗത്ത് 986- ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുദേവ സ്മരണയും ഉപവാസവും പ്രാർത്ഥനയും നടന്നു. ശാഖാ പ്രസിഡന്റ് എം.എസ്. പവിത്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പത്താംക്ലാസുമുതൽ പി.ജിവരെ പഠിക്കുന്നവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. ഗൗരി നന്ദനൻ, വൈഷ്ണവി മനോജ്, ആതിര എ.ആർ, ആഷിൽ ഷാജു, ദേവിക, അനിൽകൃഷ്ണ, ലക്ഷ്മി എം.ആർ, ആദിത്യ കെ, ദീപു, രാഹുൽ എ.ബി എന്നിവർക്കായിരുന്നു പുരസ്കാരം. സെക്രട്ടറി എം.പി. അനിരുദ്ധൻ സ്വാഗതവും കെ.കെ. വേലായുധൻ നന്ദിയും പറഞ്ഞു.