വൈറ്റില: വൈറ്റില 1803-ാം നമ്പർ ശാഖയിൽ മഹാസമാധിദിനം ആചരിച്ചു. ശാഖായോഗം പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ പതാക ഉയർത്തി. തുടർന്ന് ശാഖാഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉപവസിച്ചു. എല്ലാശാഖാംഗങ്ങളും അവരവരുടെ ഭവനങ്ങളിൽ ഉപവാസവും പ്രാർത്ഥനയും നടത്തുകയും 3.30നു ശേഷം പ്രസാദവിതരണവും സന്ധ്യയ്ക് ദീപാരാധനയും നടന്നു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ടി. ജി. സുബ്രഹ്മണ്യൻ, സെക്രട്ടറി ടി.പി. അജികുമാർ, വൈസ് പ്രസിഡന്റ് കെ.ഡി. പീതാംബരൻ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് , ബാലസംഘം നേതാക്കൾ എന്നിവർ നേതൃത്വം നൽകി.