sndp
അങ്കമാലി എസ്. എൻ ഡി പി ശാഖയിൽ സമാധിദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉപവാസം നടത്തുന്നു

അങ്കമാലി:ശ്രീനാരായണ ഗരുദേവന്റെ മഹാസമാധി ദിനം അങ്കമാലി ശാഖയുടെ നേതൃത്വത്തിൽ ലളിതമായ അനുഷ്ഠാന ചടങ്ങുകളോടെ ആചരിച്ചു.രാവിലെ 7.30 ന് ദീപാർപ്പണത്തോടെ ഉപവാസ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് ദൈവദശക പ്രാർത്ഥനയും സമാധി പൂജയും നടന്നു.പൂജക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചു കൊണ്ട് ഗുരുപ്രസാദo വിതരണം ചെയ്തു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ, സെക്രട്ടറി കെ.കെ.വിജയൻ, യൂണിയൻ കമ്മിറ്റി മെമ്പർ മനോജ് വല്ലത്തേരി, യൂണിയൻ വനിതാസമാജം കമ്മിറ്റി മെമ്പർ ബിന്ദു രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .