രണ്ട് ഉദ്യോഗസ്ഥരും നഗരത്തിലെ സമരമുഖങ്ങളിലുണ്ടായിരുന്നു
വിപുലമായ സമ്പർക്ക പട്ടിക
26 പൊലീസുകാർ ക്വാറന്റെയിനിൽ
കൊച്ചി: പാലാരിവട്ടം പൊലീസ് സ്‌റ്റേഷൻ സി.ഐയ്ക്കും സെൻട്രൽ സ്‌റ്റേഷൻ എസ്.ഐയ്ക്കും കൊവിഡ്. ഇതോടെ പാലാരിവട്ടം സ്‌റ്റേഷനിലെ 26 പൊലീസുകാരും സെൻട്രലിനെ പത്തു പൊലീസുകാരും ക്വാറന്റെയിനിലായി. അടുത്തിടെ നഗരത്തിൽ നടന്ന മുഴുവൻ സമരമുഖങ്ങളിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇരു സ്റ്റേഷനുകളും അണുവിമുക്തമാക്കി പുതിയ പൊലീസ് സംഘത്തെ നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ ആശങ്ക കൂടുതലാണ്.