y-con

ആലുവ: യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ നിഷ ബിജു, സുബൈർ, ആകാശ് സനുബ്, അലി യാസീൻ, സുനീർ തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരത്തുള്ള പാടവരമ്പത്ത് കർഷകദ്രോഹ ബിൽ കത്തിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌ക്കർ പനയപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി അഡ്വ.ജെബി മേത്തർ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, സെക്രട്ടറി ഷിജോ വർഗീസ്, ജില്ലാ ഭാരവാഹികളായ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.