പിറവം: നെച്ചൂർ ശാഖയിൽ ഗുരുദേവ സമാധി ദിനം ഉപവാസം ,പ്രാർത്ഥന ,ഗുരുസ്മരണ ,മഹാസമാധി പൂജ എന്നീ ചടങ്ങുകളോടെ ആചരിച്ചു.ചടങ്ങുകൾക്കൾക്ക് അഖിൽശാന്തി നേതൃത്വം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സനീവ് കുട്ടേത്ത് നീർക്കുഴി ഭഗവാന് കവരവിളക്ക് സമർപ്പിച്ചു. മാന്തി കുഴിയിൽ എം- കെ.മോഹനൻ നെച്ചൂർ ശാഖയ്ക്ക് തുക വിളക്ക് സമർപ്പിച്ചു.ശാഖാപ്രസിഡന്റ് എം.എം.രാജു, സെക്രട്ടരി ബി. അഭിലാഷ് , വൈസ് പ്രസിഡന്റ് എൻ.എ.വേലായുധൻ ,യൂണിയൻ പഞ്ചായത്ത് അംഗം സലിം.വി.എ എന്നിവർ നേതൃത്വം നൽകി.