പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഒമ്പതാം വാർഡിലെ 28ാം നമ്പർ അംഗൻവാടിക്ക് മുകളിൽ നിർമ്മിച്ച വനിതാ വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹനൻ, മനോജ് മൂത്തേടൻ, ഗായത്രി വിനോദ്, സിന്ധു ശശി, ജെസി ഷാജു, അൻവർ മരയ്ക്കാർ, അമ്പിളി ജോഷി, ബിൻസി അശോകൻ, സി.വി. ശശി, പോൾ വർഗീസ് തുടങ്ങുയവർ സംസാരിച്ചു.