പെരുമ്പാവൂർ: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി. മാർച്ച് കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, ജില്ലാ സെക്രട്ടറി സനൽ അവറാച്ചൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ മറ്റത്തിൽ, ജനറൽ സെക്രട്ടറി ഷിബിൻ സണ്ണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് അരീക്കൽ, ചെറിയാൻ ജോർജ്, കെ. സി അരുൺകുമാർ , മനോജ് മുടക്കുഴ, താജു വെങ്ങോല, ഷമീർ പണിക്കരുകുടി, അഗ്രോസ് പുല്ലൻ, മുൻസിപ്പൽ പ്രതിപക്ഷനേതാവ് ബിജു ജോൺ ജേക്കബ്, പി.എസ് അബൂബക്കർ, ഷാജി വി.എസ്, പോൾ പാത്തിക്കൽ, അൻവർ സാദത്ത്, അബ്ദുൾ നിസാർ, ഷിഹാബ് പള്ളിക്കൽ, കുര്യൻ പോൾ, ജെഫർ റോഡിഗെറ്‌സ്, സി കെ മുനീർ, ഫൈസൽ വല്ലം, അഭിലാഷ് മരുതുകവല, ബിബിൻ ഇ. ഡി, യൂനസ് ഓണമ്പള്ളി, സെയ്ഫ് വെങ്ങോല, രഞ്ജിത്ത് വേങ്ങൂർ, സഫീർ വല്ലം, അൽത്താഫ്, അരുൺ പോൾ, അമർ മിഷാൽ, നോയൽ മുടക്കുഴ, ജിൻസ് വർഗീസ്, തോമസ് ചുള്ളിയിൽ, ഏലിയാസ് കുന്നപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.