mangalabharati
തോട്ടുവ മംഗലഭാരതിയിൽ മഹാസമാധി ദിനം ആചരിക്കുന്നു

പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതിയിൽ മഹാസമാധി ദിനം ആചരിച്ചു. രാവിലെ 10 ന് ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം നടന്ന സമ്മേളനത്തിൽ സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുവരം ട്രസ്റ്റ് ചെയർമാൻ അഡ്വ ആർ അജന്തകുമാർ,കോടനാട് സബ് ഇൻസ്‌പെക്ടർ ഓ. എം നിഷാന്ത് പി വി, സദാശിവൻ ടി.എൻ, എം എം ഓമനക്കുട്ടൻ, ഷിജു പി കെ, കെ പി ലീലാമണി, പി ബി ദർശൻ, സ്വാമിനി ത്യാഗീശ്വരി എന്നിവർ സംസാരിച്ചു.