മൂവാറ്റുപുഴ: ഗുരുദേവന്റെ മഹാസമാധിദിനാചരണം ഭക്ത്യാദരപൂർവം മൂവാറ്റുപുഴ എസ്.എൻ.ഡി.പി. യൂണിയനു കീഴിലുള്ള 31 ശാഖകളിലും ആചരിച്ചു . കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ശാഖകളിലും സമൂഹ പ്രാർത്ഥനയും, ഉപവാസവും ,പ്രഭാഷണവും അന്നദാനവും നടന്നു . യൂണിയൻ ആസ്ഥാനത്തുളള ഗുരു മണ്ഡപത്തിൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ പ്രത്യേക ഗുരു പൂജയും, സമൂഹപ്രാർത്ഥനയും, ഉപവാസ യജ്ഞവും നടന്നു . ഉച്ചകഴിഞ്ഞ് 3.20 ന് അന്നദാനത്തോടെയാണ് ശാഖകളിൽ സമാധി ദിനാചരണത്തിന് സമാപനമായതെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.
.