ആലുവ: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ കടുങ്ങല്ലൂരിൽ കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ട്രാക്ടറുമായി കർഷക റാലി സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എം. സെയ്തുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ മുല്ലപ്പിള്ളി, ടി.ജെ. ടൈറ്റസ്, സുരേഷ് മുട്ടത്തിൽ, മാത്യൂസ് കയന്റിക്കര, കെ.എ. ഹൈദ്രോസ്, സേതു ഏലൂക്കര, സലാം കണിയാംകുന്ന്, മുഹമ്മദ് അൻവർ, സിജോ സന്ധ്യവ്, ഫാസിൽ മൂത്തേടത്ത്, ആദർശ് ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, ആർ. ശ്രീരാജ്. സിദ്ദീഖ് തച്ചവള്ളത്തിൽ, മജീദ് എന്നിവർ നേതൃത്വം നൽകി.